New Update
/sathyam/media/media_files/3W7ZZcFKpb1LvIdLST4g.jpg)
സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിലെയും എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു.
Advertisment
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. വി. കെ. ഭവാനി തിരംഗ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എൻ. സി. സി. ഓഫീസർമാരായ ലഫ്റ്റനന്റ് ഡോ. ലിഷ സി. ആർ., രജിത് ശങ്കർ, വിഷ്ണു, സീനിയർ അണ്ടർ ഓഫീസർ ആദർശ് ജെ. പിളള, അണ്ടർ ഓഫീസർ കാവ്യശ്രീ, എം. പി. കീർത്തന, അഭിനവ് വി. നായർ, സാഹിദ ഭാനു എന്നിവർ തിരംഗ യാത്രയ്ക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us