സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക.

New Update
e5678oiuytrtyu

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ട്രോളിങ് നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്.

3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി.

മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി. അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയും ബാധിച്ചു. ട്രോളിങ് നിരോധന കാലത്ത് പതിവുപോലെ ചെമ്മീന്‍ ലഭിച്ചെങ്കിലും, ശരിയായ വില കിട്ടിയില്ല.

 

Advertisment