തിരുവനന്തപുരം: ട്രോളിങ് നിയന്ത്രണങ്ങള്‍ നീങ്ങി മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി വിഴിഞ്ഞം തീരം.ഇതിനിടെ വിഴിഞ്ഞത്ത് കൂറ്റന്‍ തിരണ്ടി മത്സ്യത്തെ കിട്ടി. ഏകദേശം 90 കിലോയുള്ള തിരണ്ടി 8,000 രൂപയ്ക്കാണ് വിറ്റുപോയത്. കയറ്റുമതിക്ക് കൂടുതലും സാധ്യതയുള്ള മീനാണ് തിരണ്ടി. ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില്‍പെട്ട മത്സ്യങ്ങളെ ധാരാളമായി ലഭിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വരും ദിവസങ്ങളില്‍ കൊഞ്ച്, വാള, ചൂര എന്നിവയുടെ വന്‍ ശേഖരം എത്തുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇവയും കയറ്റുമതി സാധ്യത കൂടുതലുള്ളവയാണ്. ട്രോളിങ് നിയന്ത്രണം കഴിഞ്ഞ് ആദ്യം കടലില്‍ പോയവര്‍ക്ക് തുടക്കത്തില്‍ മത്സ്യലഭ്യത കുറഞ്ഞെങ്കിലും മഴ കിട്ടിയതോടെ വള്ളങ്ങളില്‍ നിറഞ്ഞ് മത്സ്യങ്ങള്‍ എത്തി. തുടര്‍ ദിവസങ്ങളില്‍ സീസണ്‍ തുടരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്ന് വന്ന വള്ളങ്ങളില്‍ കൂടുതലും നിറച്ച് കുഴിയാള ആയിരുന്നു.