മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം 'ടർബോ' 70 കോടി കളക്ഷൻ നേടി മുന്നേറുന്നു

കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ 'ടർബോ'യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

author-image
മൂവി ഡസ്ക്
New Update
dfghjkhgfdsfghjkj

മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം 'ടർബോ' 70 കോടി കളക്ഷൻ നേടി മുന്നേറുന്നു. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളിൽ ഈ സിനിമ കാണാൻ വൻതിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികൾ ടർബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.

Advertisment

കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ 'ടർബോ'യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായി 'ടർബോ' മാറി. വെറും 8 ദിവസം കൊണ്ടാണ് മുൻപന്തിയിൽ ഉണ്ടായിരുന്ന 'മഞ്ഞുമ്മൽ ബോയ്‌സി'നെ 'ടർബോ' പിന്നിലാക്കിയത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും 'ടർബോ' സ്വന്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിലും 'ടർബോ'യുടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

turbo-mammootty-movie-box-office-collection
Advertisment