പുതുക്കിയ 2024 ടിവിഎസ് അപ്പാച്ചെ RR310 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ബൈക്ക് പുതുക്കിയ അപ്പാച്ചെ RR310 ആകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. പുതുക്കിയ 2024 ടിവിഎസ് അപ്പാച്ചെ RR310 ന് പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പുതുക്കിയ എഞ്ചിനും കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ലഭിച്ചേക്കാം. ടിവിഎസ് മോട്ടോർ കമ്പനി ചില ആഗോള പ്രീമിയറുകൾ ഹോസ്റ്റുചെയ്യുമെന്ന് സ്ഥിരീകരിച്ച് മീഡിയ ക്ഷണങ്ങൾ അയയ്‌ക്കാൻ തുടങ്ങി.
ട്രാക്ക്-ടു-റോഡ് ഫോർമുലയിലൂടെ ടിവിഎസ് പുതിയ മോട്ടോർസൈക്കിളുകൾ കൊണ്ടുവരാൻ പോകുന്നു. അതിനാൽ ടീസ് ചെയ്ത ബൈക്ക് അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ RR310 ആയിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഫെയർഡ് സൂപ്പർസ്‌പോർട്ടിൻ്റെ പുതുക്കിയ വേരിയൻ്റ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പരീക്ഷണത്തിനിടെ ക്യാമറയിൽ കുടുങ്ങിയിരുന്നു. മോട്ടോജിപി ബൈക്കിലെ ചിറകുകൾ ബൈക്കിനെ റോഡിൽ പിടി നിലനിർത്താൻ സഹായിക്കുന്നു.
ഹോട്ട് ആൻഡ് കൂൾഡ് സീറ്റ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ ഡൈമൻഷണൽ ക്വിക്ക്ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, കോർണറിങ് എബിഎസ് തുടങ്ങിയ ഫീച്ചറുകൾ ഈ ബൈക്കിൽ കാണാം. അപ്പാച്ചെ RTR 310 ന്യൂഡ് സ്ട്രീറ്റ്‌ഫൈറ്റർ പോലെ, ഇതിന് ഒരു പവർട്രെയിൻ അപ്‌ഡേറ്റും ലഭിച്ചേക്കാം. 312.2 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ഇതിൽ കാണാം, നിലവിൽ 33.5 ബിഎച്ച്‌പിയിൽ കൂടുതൽ കരുത്തും 27.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കാനാകും.