കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എഞ്ചിനൊപ്പം ഈ സെഗ്മെന്‍റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 വിപണിയിലെത്തുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോര്‍ സ്കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍ 110. 6.5 ദശലക്ഷം കുടുംബങ്ങള്‍ ഈ സ്കൂട്ടറില്‍ വിശ്വാസം അര്‍പ്പിച്ചതോടെ ഇത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളിലൊന്നായി മാറി. കൂടുതല്‍ പ്രയോജനത്തിനായി ചെയ്ത പുനര്‍രൂപകല്‍പ്പന പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ആവശ്യാനുസരണം ടോര്‍ക്ക് നല്‍കാനുള്ള കഴിവ്, വര്‍ദ്ധിച്ച ഇന്ധനക്ഷമത, പുതിയ രൂപകല്‍പ്പന സ്കൂട്ടറിനെ അതിന്‍റേതായ സ്ഥാനം നല്‍കുന്നു. ഇത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ടിവിഎസ് ജൂപിറ്ററിനോട് ബ്രാന്‍ഡ് ഇഷ്ടം വളര്‍ത്തുകയും ചെയ്യുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റ് - ഹെഡ് കമ്മ്യൂട്ടര്‍ ബിസിനസ് ആന്‍ഡ് ഹെഡ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് & മീഡിയ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട് പവറും, 5000 ആര്‍പിഎമ്മില്‍ 9.8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഐജിഒ അസിസ്റ്റോടുകൂടിയ 113.3 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക് എഞ്ചിനും, 5000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്ക് (അസിസ്റ്റ് ഇല്ലാതെ) ടിവിഎസ് ജൂപ്പിറ്റര്‍ 110ന് കരുത്തേകുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് മൈലേജില്‍ 10 ശതമാനം വര്‍ധനവ് കൈവരിക്കുന്ന പയനിയറിങ് സാങ്കേതികവിദ്യ സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നൊവേറ്റീവ് ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഇതിന് കാരണം. ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനക്ഷമതയുള്ള ഇന്‍റലിജന്‍റ് ഇഗ്നിഷന്‍ സിസ്റ്റവും, ഓവര്‍ടേക്കുചെയ്യുമ്പോഴും കയറ്റം കയറുമ്പോഴും ബാറ്ററിയില്‍ നിന്ന് പവര്‍ പ്രയോജനപ്പെടുത്തി പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഐഎസ്ജി (ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍) സംവിധാനവും പുതിയ മോഡലിലുണ്ട്. ഇത് ആവശ്യമുള്ളപ്പോള്‍ കൃത്യമായി അഡീഷണല്‍ ആക്സിലറേഷന്‍ സുഗമമാക്കുകയും ചെയ്യും.
ആത്യന്തിക സൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ടിവിഎസ് ജൂപിറ്റര്‍. വിശാലമായ ഗ്ലൗ ബോക്സ്, ഫ്രണ്ട് ഫ്യുവല്‍ ഫില്‍, ലോങ് സീറ്റ്, ഓള്‍ഇന്‍വണ്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, പേറ്റന്‍റ് നേടിയ ഇ-ഇസഡ് സെന്‍റര്‍ സ്റ്റാന്‍ഡ് എന്നിവയുള്‍പ്പെടെ സെഗ്മെന്‍റിലെ ആദ്യ ഫീച്ചറുകളുടെ ഒരു ശ്രേണി ഇതില്‍ ഉള്‍ക്കൊള്ളുന്നു. സുരക്ഷിതമായ നൈറ്റ് റൈഡുകള്‍ക്ക് മികച്ച പ്രകാശം ഉറപ്പാക്കുന്നതാണ് സ്കൂട്ടറിന്‍റെ എല്‍ഇഡി ഹെഡ്ലാമ്പ്. മോട്ടോര്‍സൈക്കിളിലെ പോലെയുള്ള ഫ്രണ്ട് ടെലിസ്കോപ്പിക് സസ്പെന്‍ഷനും വലിയ 90/90-12 ഇഞ്ച് ടയറുകളും സുഗമവും സുഖപ്രദവുമായ റൈഡ് ഉറപ്പ് നല്‍കുന്നു. ബോഡി ബാലന്‍സ് ടെക്നോളജി 2.0 ആണ് മറ്റൊരു സവിശേഷത. ഇന്ധന ടാങ്ക് 1,000 മില്ലീമീറ്ററില്‍ മാറ്റി ഗുരുത്വാകര്‍ഷണ കേന്ദ്രം മുന്നോട്ടും താഴോട്ടും കൊണ്ടുവന്ന് വാഹനത്തിന് മികച്ച സ്ഥിരത നല്‍കുന്നു. വലിയ 12 ഇഞ്ച് വീലുകളും ഒപ്റ്റിമല്‍ വീല്‍ബേസും വളരെ കുറഞ്ഞ വേഗതയില്‍ പോലും ഇടുങ്ങിയ ട്രാഫിക്കില്‍ വാഹനത്തെ സന്തുലിതമാക്കി നിര്‍ത്താന്‍ സഹായിക്കും.
മികച്ച രീതിയില്‍ പൊസിഷന്‍ ചെയ്ത ഹാന്‍ഡില്‍ബാര്‍, വിശാലമായ ഫ്ളോര്‍ബോര്‍ഡ്, അക്സസ് ചെയ്യാവുന്ന സീറ്റ് ഉയരം എന്നിങ്ങനെ എര്‍ഗണോമിക്സ് ഉപയോഗിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 110 സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ റൈഡര്‍മാര്‍ക്ക് പരമാവധി സൗകര്യം ഉറപ്പാക്കുന്നു. ആധുനിക ഇന്ത്യയുടെ മാറികൊണ്ടിരിക്കുന്ന അഭിരുചിയെ പ്രതിഫലിപ്പിക്കുന്ന പരിഷ്കൃതിയുടെ സ്പര്‍ശം നല്‍കുന്നതാണ് സ്റ്റൈലിഷ് പിയാനോ ബ്ലാക്ക് ഫിനിഷും സിഗ്നേച്ചര്‍ ഇന്‍ഫിനിറ്റി ലൈറ്റുകളും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ആവറേജ് ആന്‍ഡ് റിയല്‍ടൈം മൈലേജ് സൂചകങ്ങള്‍ എന്നിവയ്ക്കൊപ്പം ഫുള്ളി ഡിജിറ്റല്‍ കളര്‍ എല്‍സിഡി സ്പീഡോമീറ്ററും ടിവിഎസ് ജൂപ്പിറ്റര്‍ 110ല്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഡോണ്‍ ബ്ലൂ മാറ്റ്, ഗാലക്സിക് കോപ്പര്‍ മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാര്‍ വൈറ്റ് ഗ്ലോസ്, മെറ്റിയോര്‍ റെഡ് ഗ്ലോസ് എന്നിങ്ങനെ ആവേശം ജനിപ്പിക്കുന്ന ആറ് നിറങ്ങളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 എത്തുന്നത്. 80,680 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം പ്രാരംഭ വില. ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സ്സി, ഡിസ്ക് എസ്എക്സ്സി എന്നീ നാല് വേരിയന്‍റുകളില്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും സ്കൂട്ടര്‍ ലഭ്യമാകും.