/sathyam/media/media_files/wgfxTHfvqn5SqaYYkNEO.jpeg)
യുവക്ഷേത്ര കോളേജ് മലയാളം വിഭാഗവും യുവക്ഷേത്ര ഫോക് ലോർ ക്ലബ്ബും കേരള ഫോക് ലോർ അക്കാദമിയും സംയുക്തമായി കൊണ്ട് സംഘടിപ്പിക്കുന്ന ദ്വിദിന അന്തർദേശീയ സെമിനാറിന് തുടക്കം കുറിച്ചു. ഓഗസ്റ്റ് 12,13 തീയതികളിൽ നടക്കുന്ന അന്തർദേശീയ സെമിനാറിന്റെ വിഷയം സമകാലിക ഫോക് ലോറും കേരളീയ പരിസരവും എന്നതാണ്.
പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായ "ചേക്കുട്ടിപ്പാവ" കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ യുവക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ ടോമി ആന്റണിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
കാലക്രമേണ മാറുന്ന ഒന്നാണ് ഹെറിറ്റേജ് എന്ന തിരിച്ചറിവാണ് സമകാലിക ഫോക് ലോറിനെ പ്രസക്തമാക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.യുവക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ ടോമി ആന്റണി അദ്ധ്യക്ഷനായി. ഡയറക്ടർ റവ ഡോ മാത്യു ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷകനായി. റവ ഫാ ഷാജു അങ്ങേവീട്ടിൽ, റവ ഡോ ജോസഫ് ഒലിക്കൽ കൂനൽ, ജോസൻ പി ജോസ് എന്നിവർ ആശംസ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ യുവക്ഷേത്ര കോളേജ് മലയാളം വിഭാഗം അധ്യാപകരായ ഡോ വിശാൽ ജോൺസൺ സ്വാഗതവും, ശ്രീകുമാർ കെ നന്ദിയും അറിയിച്ചു.
11:30 ന് സൈബർ ഫോക് ലോർ എന്ന വിഷയത്തിൽ പ്രൊഫ (ഡോ) ജോസ് കെ മാനുവൽ (സ്ക്കൂൾ ഓഫ് ലെറ്റേഴ്‌സ്, മഹാത്മാ ഗാന്ധി സർവകലാശാല ) പ്രബന്ധം അവതരിപ്പിച്ചു. സിനിമയിലെ ഫോക് ലോർ എന്ന വിഷയത്തെയാധാരമാക്കി സിദ്ധാർത്ഥ ശിവ (ചലച്ചിത്രകാരൻ) പ്രബന്ധം അവതരിപ്പിച്ചു.ശേഷം 1:30 ന് കേരളത്തിലെ ഫോക് ലോർ ഗവേഷണങ്ങൾ എന്ന വിഷയത്തെ ആസ്പതമാക്കി ഡോ ജിഷ സി.കെ (അസി.പ്രൊഫ സ്ക്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസ് കാലിക്കറ്റ് സർവകലാശാല ) പ്രബന്ധം അവതരിപ്പിച്ചു.
കിംഗ്സ് കോളേജ് ലണ്ടൺ, എം ജി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കേരള സർവകലാശാല, മലയാളം സർവകലാശാല,കാസർക്കോട് സെൻട്രൽ സർവകലാശാല തുടങ്ങിയ സർവകലാശാലകളിൽ നിന്നും അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വൈകിട്ട് 5:30 ന് കാസർഗോഡ് രമേഷ് ഷെട്ടി ബായാർ യക്ഷഗാന സംഘം അവതരിപ്പിക്കുന്ന യക്ഷഗാനം ' രാമായണം' അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us