സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്.

New Update
kjhgfdsdfghuioiuytrertyui9u876t54esdxcv

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചത്.

Advertisment

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇടിമിന്നല്‍ മുന്നറിയിപ്പുകൂടി ഉള്ളതിനാല്‍ ശക്തമായ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇടിമിന്നൽ സാഹചര്യങ്ങളിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Rain kerala
Advertisment