മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി

നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16160) എന്നിവയാണ് റദ്ദാക്കിയത്.

New Update
kjhgfcxzsasdfg

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി. നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16160) എന്നിവയാണ് റദ്ദാക്കിയത്.

Advertisment

ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (12685) നവംബര്‍ ഏഴിന് വൈകീട്ട് 3.30ന് താംബരത്തു നിന്നും പുറപ്പെടും. ചെന്നൈ എഗ്മോര്‍, ചെന്നൈ ബീച്ച്, പെരമ്പൂര്‍ വഴിയായിരിക്കും യാത്ര. പെരമ്പൂരില്‍ നിന്നും വൈകീട്ട് 4.20നാണ് പുറപ്പെടുക. ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12695) നവംബര്‍ ഏഴിന് വൈകീട്ട് മൂന്നിന് താംബരത്തു നിന്നും പുറപ്പെടും.

two-trains-from-kerala-to-chennai-were-cancelled
Advertisment