യുഡിഎഫ് മത്സരിക്കുന്നത് ഇന്ത്യാ മുന്നണി അധികാരത്തിൽ വരാനാണെങ്കിൽ എൽഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ -രമേശ് ചെന്നിത്തല

കേന്ദ്രവും സംസ്ഥാന വും  ജനങ്ങളെ കബളിപ്പിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വൻ പരാജയമാണെന്ന് അവർ തെളിയിച്ചു കഴിഞ്ഞതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

New Update
tyuiuytrt

ആലപ്പുഴ:  ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല പറഞ്ഞു. പാതിരപ്പള്ളിയിൽ ആലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

 കേന്ദ്രഗവൺമെൻ്റ് എന്ത്‌ ഗ്യാരന്റിയാണ് ജനങ്ങൾക്ക് കൊടുക്കുന്നതെന്നും  തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോദി ഗ്യാരന്റി എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രവും സംസ്ഥാന വും  ജനങ്ങളെ കബളിപ്പിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വൻ പരാജയമാണെന്ന് അവർ തെളിയിച്ചു കഴിഞ്ഞതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെയുള്ള വിലയിരുത്തലായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

ആലപ്പുഴ നിയോജകമണ്ഡലം ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിയും യുഡിഎഫ് പാർലമെൻ്റ് മണ്ഡലം ജനറൽ കൺവീനറുമായ എ.എ. ഷുക്കൂർ, എം.ജെ ജേക്കബ്, ബി. ബൈജു, കളത്തിൽ വിജയൻ, വാഴയിൽ അബ്ദുള്ള, സാബു, രവീന്ദ്രദാസ്, മേഘനാഥൻ, ചിദംബരം, തോമസ്. ജി. ജോസഫ്, സിറിയക്, റീഗോ രാജു, രാജൻ, ബാബു ജോർജ്ജ്, ടി. തമ്പി തുടങ്ങിയവർ പങ്കെടുത്തു.

udf ramesh chennithala