യു.ജി.സി. നെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.

New Update
ugc net

ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയugcnet.nta.nic.inസന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.

Advertisment

താല്‍ക്കാലിക ഉത്തരസൂചികകള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചികകളിലെ തെറ്റുകള്‍ സംഭവിച്ചാല്‍ വിദഗ്ധ സമിതി അത് തിരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികള്‍ പ്രസിദ്ധീകരിക്കാറുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് നെറ്റ് പരീക്ഷ നടത്താറുള്ളത്.

Advertisment