വിശ്വാസ്യതയാണ് പുരോഗതിയുടെ ഘടകം: കൃഷി മന്ത്രി പി.പ്രസാദ്; യുജിഎസ് കോങ്ങാട് ശാഖ ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പതിമൂന്നാമത് ശാഖയാണ് നമ്പിയത്ത് ടവറിൽ ആരംഭിച്ചിട്ടുള്ളത്.

New Update
rtyuiuytyu

കോങ്ങാട് :ഇടപാടുകളിൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാകുമ്പോഴാണ് വിശ്വാസ്യതയുണ്ടാകുന്നത്.ഇക്കാര്യത്തിൽ മാതൃകാപരമായി പ്രവർത്തിച്ച സ്ഥാപനമാണ് അർബൻ ഗ്രാമീൺ സൊസൈറ്റി എന്നും കർഷകസമൂഹത്തെ ചേർത്തുപിടിക്കാനുള്ള മനസ്സ് അഭിനന്ദനീയമാണെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.കോങ്ങാട് പതിമൂന്നാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുജിഎസ് ഗ്രൂപ്പ്‌ എംഡി അജിത് പാലാട്ട് അധ്യക്ഷനായി.

Advertisment

മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പതിമൂന്നാമത് ശാഖയാണ് നമ്പിയത്ത് ടവറിൽ ആരംഭിച്ചിട്ടുള്ളത്. കേരള കലാമണ്ഡലം റിട്ട.പ്രൊഫസറും തിമില വിദ്വാനുമായ കോങ്ങാട് മധു,രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി,പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ,കാർഷിക മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിച്ച സേതുമാധവൻ,സത്യവതി എന്നിവരെയും കോങ്ങാട് കെ പി ആർ പി ഹൈസ്കൂളിൽ നിന്നുള്ള വിവിധ പരീക്ഷ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

 വാദ്യകലാകാരൻ കല്ലൂർ ഉണ്ണികൃഷ്ണൻമാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും, യാദവ് ഫോക്സ് അവതരിപ്പിച്ച നാടൻ പാട്ടുകളും ഉദ്ഘാടന പരിപാടിയെ ആകർഷകമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ബ്രാഞ്ചുകളിൽ നൽകിവരുന്ന ഓഫർ ആയി ഒരു വർഷത്തെ നിക്ഷേപങ്ങളുടെ പലിശ,അഡ്വാൻസായി നൽകുമെന്നും ജൂലൈ 29 വരെ ലഭ്യമാണെന്നും അജിത് പാലാട്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർ പ്രശാന്ത്‌.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ, പൊറ്റശ്ശേരി മണികണ്ഠൻ, റസാഖ് മൗലവി, ചിന്നക്കുട്ടൻ,കെ.വി.അമീർ,സോനു ശിവൻ, അച്യുതൻ പനച്ചിക്കുത്ത് തുടങ്ങിയവരും സാമൂഹ്യരംഗത്തെ ഒട്ടേറെ വ്യക്തിത്വങ്ങളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

Advertisment