Advertisment

സുരക്ഷിത വായ്പാ ബിസിനസില്‍ ഉജ്ജീവന്‍ ബാങ്കിന് നേട്ടം

ജൂണിലെ കണക്കുകള്‍ പ്രകാരം നിഷ്‌ക്രിയ ആസ്തി അനുപാതം 2.3 ശതമാനമാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ഇത് 2.1 ശതമാനവും കഴിഞ്ഞ വര്‍ഷമിത് 2.4 ശതമാനവുമായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
ertyuioiuytryu

കൊച്ചി: സുരക്ഷിത ഈടുള്ള വായ്പകളുടെ വിതരണത്തില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബിസിനസ് മെച്ചപ്പെടുത്തി. ഈ ഗണത്തിലുള്ള വായ്പകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 440 പോയിന്റ് വര്‍ധിച്ച് 31.5 ശതമാനത്തിലെത്തി.

Advertisment

 ബാങ്കിന്റെ വൈവിധ്യവല്‍ക്കര പദ്ധതികളുടെ ഫലമായാണീ നേട്ടം. മുന്‍വര്‍ഷം ആകെ വായ്പകളില്‍ 27 ശതമാനമായിരുന്നു ഈടിന്മേലുള്ള വായ്പകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ വായ്പകള്‍ 40 ശതമാനമാക്കി ഉയര്‍ത്താനാണ് ബാങ്കിന്റെ പദ്ധതി.

മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോ 19 ശതമാനം വര്‍ധിച്ച് 30,091 കോടി രൂപയിലെത്തി. ജൂണിലെ കണക്കുകള്‍ പ്രകാരം നിഷ്‌ക്രിയ ആസ്തി അനുപാതം 2.3 ശതമാനമാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ഇത് 2.1 ശതമാനവും കഴിഞ്ഞ വര്‍ഷമിത് 2.4 ശതമാനവുമായിരുന്നു.

Advertisment