ഉള്ളൊഴുക്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുഷിൻ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡ് നിർമാതാവ് റോണി സ്‌ക്രുവാല, ഹണി ട്രെഹാൻ അഭിഷേക് ചൗബേ എന്നിവരാണ് നിര്‍മാതാക്കള്‍. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

author-image
മൂവി ഡസ്ക്
New Update
sfdghjklkjhgfdghjkl;'tryuiouyt

നടിമാരായ ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുഷിൻ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡ് നിർമാതാവ് റോണി സ്‌ക്രുവാല, ഹണി ട്രെഹാൻ അഭിഷേക് ചൗബേ എന്നിവരാണ് നിര്‍മാതാക്കള്‍. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

Advertisment

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം വളരെ ശ്രദ്ധനേടിയിരുന്നു. 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയഹൃസ്വചിത്രമായിരുന്നു കന്യക കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ക്രിസ്റ്റോ.

ullozhukku-malayalam-movie
Advertisment