ക്രിസ്റ്റോ ടോമിയുടെ ഉർവശി - പാർവതി ചിത്രം 'ഉള്ളൊഴുക്ക്' ഹോളിവുഡിലേക്കും

ലോസ് ആഞ്ജലിസിൽ വച്ചു നടക്കുന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ജലിസ്) -ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തീയറ്ററിൽ വച്ചാണ് ചിത്രത്തിന്റെലോസ് ആഞ്ജലീസ് പ്രീമിയർ നടക്കുക.

author-image
മൂവി ഡസ്ക്
New Update
09767890

ക്രിസ്റ്റോ ടോമിയുടെ ഉർവശി - പാർവതി ചിത്രം 'ഉള്ളൊഴുക്ക്' ഹോളിവുഡിലേക്കും. ലോസ് ആഞ്ജലിസിൽ വച്ചു നടക്കുന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ജലിസ്) -ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തീയറ്ററിൽ വച്ചാണ് ചിത്രത്തിന്റെലോസ് ആഞ്ജലീസ് പ്രീമിയർ നടക്കുക. ജൂൺ 29-ന് നടക്കുന്ന പ്രീമിയറിൽ പങ്കെടുക്കാനായി സംവിധായകൻ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാർവതിയും ലോസ് ആഞ്ജലീസിൽ എത്തിക്കഴിഞ്ഞു.

Advertisment

ഇന്ത്യയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുകളിളൊന്നായ ഐഎഫ്എഫ്എൽഎ-യുടെ ഭാഗമാകാൻ കഴിഞ്ഞത് 'ഉള്ളൊഴുക്കി'ന് ലഭിച്ച മഹത്തായൊരു അംഗീകാരമാണെന്നാണ്‌ മാധ്യമങ്ങളും ചലച്ചിത്രനിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്. ചലച്ചിത്ര പ്രവർത്തകരും ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആർ ബിന്ദുവുമടക്കം ഒട്ടേറെ പേർ 'ഉള്ളൊഴുക്കി'നെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് 'ഉള്ളൊഴുക്ക്'.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് 'ഉള്ളൊഴുക്ക്.' സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന 'ഉള്ളൊഴുക്കി'ന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.

അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വർക്ക്സ് കൊച്ചി, വിഷ്വൽ പ്രൊമോഷൻസ്: അപ്പു എൻ ഭട്ടതിരി, പിആർഒ: ആതിര ദിൽജിത്ത്

ullozhukku-malayalam-movie
Advertisment