ഗുരുവായൂർ: നഗരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ക്ഷേത്ര പരിധിയിലെ പോലീസ് സ്റ്റേഷനിലേക്കും കുടകൾ കൈമാറി മണപ്പുറം ഫിനാൻസ്. ജില്ലയിലെ പോലീസ് സേനയ്ക്ക് മണപ്പുറം ഫിനാൻസ് നൽകുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുടകൾ നൽകിയത്.
സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, സീനിയർ പി ആർ ഒ അഷറഫ് കെ എം, സബ്ബ് ഇൻസ്പെക്ടർമാരായ കെ അരുൺകുമാർ, കെ ഗിരി, സിവിൽ പോലീസ് ഓഫീസർമാരായ എൻ രതീഷ്, ഇ സി സുധീർ എന്നിവർ പങ്കെടുത്തു.