/sathyam/media/media_files/vSChqcT8Nn1y4oDF3yPM.jpeg)
പന്മന∙ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ പന്മന ആശ്രമത്തിലേക്ക് പ്രവേശിക്കുന്ന റോഡിനു സമീപം അടിപ്പാത അനിവാര്യമാണെന്ന് കാട്ടി ഇടപ്പള്ളിക്കോട്ട കേന്ദ്രീകരിച്ച് സമരം നടത്തിയെങ്കിലും അധികൃതർ കനിഞ്ഞിട്ടില്ല. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രതിഷേധം തീർത്തത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നു.
കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, എംപി, എംഎൽഎ, കലക്ടർ, ദേശീയപാത അതോറിറ്റി എന്നിവർക്ക് നിവേദനം സമർപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രോജക്ട് മാനേജർ ഇത് സംബന്ധിച്ച് റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും സമർപ്പിച്ചെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് ഇടപ്പള്ളിക്കോട്ട നാഷനൽ ഹൈവേ അടിപ്പാത ആക്‌ഷൻ കൗൺസിൽ പറയുന്നത്. പന്മന ആശ്രമം, പൊന്മന ഹിന്ദുസ്ഥാൻ പെട്രോളിയം റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് ഇടപ്പള്ളിക്കോട്ടയിൽ നിന്നും ആണ്.
ചിറ്റൂർ ഗവ.യുപി സ്കൂൾ, പന്മന മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർസെക്കൻഡറി സ്കൂൾ, പന്മന ഗവ.എൽപി സ്കൂൾ, സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം, ജലഅതോറിറ്റി കരുനാഗപ്പള്ളി സബ് ഡിവിഷനൽ ഓഫിസ്, മാർക്കറ്റ്, കാട്ടിൽമേക്കതിൽ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ ക്ഷേത്രം, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പോരൂക്കര മുസ്‌ലിം ജമാഅത്ത് പള്ളി, കണ്ണൻകുളങ്ങര ക്ഷേത്രം, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നത് റോഡുകൾക്ക് ഇരുവശവും ആണ്. അതോടൊപ്പം തീരദേശ ഹൈവേ കടന്നുപോകുന്നത് ഹിന്ദുസ്ഥാൻ പെട്രോളിയം റോഡ് വഴിയാണ്. ജനത്തിരക്കേറിയ ഇവിടെ പൊലീസ് നിയന്ത്രണത്തിലാണ് യാത്രക്കാർ ദേശീയപാത പലപ്പോഴും കുറുകെ കടക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ വെറ്റമുക്ക്, ടൈറ്റാനിയം അടിപ്പാതയിലൂടെ കിലോമീറ്റർ സഞ്ചരിച്ച് വേണം നാട്ടുകാർക്ക് മറുവശത്ത് എത്താൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us