Advertisment

'ജയ് ഗണേഷ്' ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വീൽ ചെയറിലിരിക്കുന്ന നായകനേയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ​ഗണപതിയായാണ് ഉണ്ണി മുകുന്ദൻ എത്തുക എന്ന ഊഹാപോഹങ്ങളെ കാറ്റിൽപ്പറത്തിയാണ് ജയ് ​ഗണേഷിന്റെ ഫസ്റ്റ്ലുക്ക് എത്തിയിരിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
sdfghjkljhsdfghjk

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വീൽ ചെയറിലിരിക്കുന്ന നായകനേയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ​ഗണപതിയായാണ് ഉണ്ണി മുകുന്ദൻ എത്തുക എന്ന ഊഹാപോഹങ്ങളെ കാറ്റിൽപ്പറത്തിയാണ് ജയ് ​ഗണേഷിന്റെ ഫസ്റ്റ്ലുക്ക് എത്തിയിരിക്കുന്നത്.

Advertisment

ഫോർ ഇയേഴ്സ് എന്ന ചിത്രത്തിനുശേഷം രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ​ഗണേഷ്. മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ​ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. ചിത്രത്തിലൂടെ പ്രശസ്ത തമിഴ്, തെലുങ്ക് താരം രവീന്ദ്ര വിജയ് മലയാളത്തിൽ അരങ്ങേറ്റംകുറിക്കുകയാണ്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.

ശങ്കർ ശർമയാണ് ജയ് ​ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാ​ഗ്രഹണവും സം​ഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. സൂരജ് കുറവിലങ്ങാട് ആണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് -വിപിൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ -സജീവ് ചന്ദിരൂർ, അസോ.ഡയറക്ടർ -അനൂപ് മോഹൻ, ഡി.ഐ -ലിജു പ്രഭാകർ, വി.എഫ്.എക്സ് -ഡി.ടി.എം, സബ്ടൈറ്റിൽസ് -ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൾട്ടന്റ് -വിപിൻ കുമാർ, 10ജി മീഡിയ, സ്റ്റിൽസ് -നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ -ആന്റണി സ്റ്റീഫൻ.

നവംബർ 11-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറമാണ് ഒടുവിലായി തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രം. ​ഗന്ധർവ ജൂനിയർ, മാർക്കോ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

unni-mukundan-new-movie-jai-ganesh-first-look
Advertisment