ബഹിരാകാശത്ത് നിന്നും കണ്ടെത്തിയത് അസാധാരണ സിഗ്നലുകളെന്ന് നി​ഗമനം

ബഹിരാകാശത്ത് നിന്ന് അസാധാരണമായ, ചില ഇടവിട്ടുള്ള റേഡിയോ സിഗ്നലുകൾ  ലഭിച്ചു എന്നായിരുന്നു ആ വാർത്ത. നാസയിലെ ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ ചില അസാധാരണ റേഡിയോ തരംഗങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു.

author-image
ടെക് ഡസ്ക്
New Update
e45wrer

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് പലരും അവകാശപ്പെടുന്നു.  എന്നാല്‍ മറ്റ് ചിലര്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് നിഷേധിക്കുന്നു. നിരവധി ബഹിരാകാശ ഏജൻസികൾ മറ്റ് ഗ്രഹങ്ങളില്‍ ജീവൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം തെളിവുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Advertisment

അടുത്തിടെ ബഹിരാകാശത്ത് നിന്നുള്ള അസാധാരണമായ ചില സിഗ്നലുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത് ആളുകൾക്കിടയിൽ വലിയ ചർച്ചയായി. ബഹിരാകാശത്ത് നിന്ന് അസാധാരണമായ, ചില ഇടവിട്ടുള്ള റേഡിയോ സിഗ്നലുകൾ  ലഭിച്ചു എന്നായിരുന്നു ആ വാർത്ത. നാസയിലെ ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ ചില അസാധാരണ റേഡിയോ തരംഗങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു.  

ഇടവിട്ടുള്ള സിഗ്നലിന്‍റെ ഓരോ ചക്രവും ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതിനാൽ സിഗ്നലുകൾ ആശ്ചര്യകരമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ വിചിത്രമായ സിഗ്നലുകൾ ചിലപ്പോൾ ഒരു നീണ്ട ട്യൂണിനോട് സാമ്യമുള്ളതാണെന്നും ചില സമയത്ത് അത് ഒരു മിന്നൽ പോലെ ഒറ്റ  ഫ്ലാഷായി ദൃശ്യമാകുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

സാവധാനത്തിൽ കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നാകാം സിഗ്നലുകൾ വരുന്നതെന്നും ജ്യോതിശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചു. അടുത്തിടെ, നാസയുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്രാ സംഘം ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെ ഒരു പുതിയ ഗ്രഹം കണ്ടെത്തിയിരുന്നു.  ഈ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ വലിപ്പവും അന്തരീക്ഷവുമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

unusual-radio-waves-in-space
Advertisment