നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

New Update
pojhgtrdtyu

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിൽ ആശ്വാസമായി വിവിധ ജില്ലകളിൽ മഴയെത്തി. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ മുന്നറിയിപ്പുുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

Advertisment

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായി. കടൽക്കൊള്ള പ്രതിഭാസം മൂലം മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത ചൂടിൽ മഴയെത്തിയത് ആശ്വാസമായെങ്കിലും ചില ജില്ലകളിൽ ഇപ്പോഴും മഴയെത്തിയിട്ടില്ല. ഇന്നലെ ഏഴു ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെ പുറപ്പെടുവിച്ച പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 

updated-rain-warning
Advertisment