സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു

ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.വെബ്‌സൈറ്റില്‍ 'CSE Prelims admit card 2024' എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

New Update
fgtyuioiuytretyu

ഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യുപിഎസ്‌സി വെബ്‌സൈറ്റ് ആയ upsconline.nic.inല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Advertisment

ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.വെബ്‌സൈറ്റില്‍ 'CSE Prelims admit card 2024' എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഐഡി നല്‍കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ജനനത്തീയതിയും കാപ്ച കോഡും നല്‍കിയ ശേഷം സ്ബമിറ്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ അഡ്മിറ്റ് കാര്‍ഡ് തെളിഞ്ഞുവരും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

upsc-civil-services-cse-prelims-admit-card