Advertisment

എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21ന്...

എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21നാണ്. കര, വ്യോമ, നാവിക സേനകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പരീക്ഷ നടത്തുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dfghjkljhghjk

ഡല്‍ഹി: സേനയില്‍ പ്രവേശനത്തിന് യുപിഎസ് സി നടത്തുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിച്ചേക്കും. എന്‍ഡിഎ ഒന്നാം ഘട്ട പരീക്ഷ ഏപ്രില്‍ 21നാണ്. കര, വ്യോമ, നാവിക സേനകളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പരീക്ഷ നടത്തുന്നത്.

Advertisment

സാധാരണനിലയില്‍ പരീക്ഷയ്ക്ക് ഏഴു ദിവസം മുന്‍പാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കാറ്. എന്നാല്‍ യുപിഎസ് സി ഇന്ന് അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ യുപിഎസ് സി വെബ്‌സൈറ്റ് ഇടയ്ക്കിടെ നോക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം.

upsc.gov.in ല്‍ കയറി വേണം ഇ- അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തപാലില്‍ അഡ്മിറ്റ് കാര്‍ഡ് അയക്കില്ലെന്നാണ് യുപിഎസ് സി വിജ്ഞാപനത്തില്‍ പറയുന്നത്. ജനനത്തീയതി, റോള്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

എന്‍ഡിഎ ആദ്യ ഘട്ട പരീക്ഷയില്‍ രണ്ടു പേപ്പറുകളാണ് ഉള്ളത്. കണക്കും ജനറല്‍ എബിലിറ്റി ടെസ്റ്റും. കണക്കിന് 300 ഉം ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600ഉം ആണ് പരമാവധി മാര്‍ക്ക്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ എസ്എസ് ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കും. എന്‍ഡിഎ പരീക്ഷയുടെ ഓരോ പേപ്പറിലും അപേക്ഷകര്‍ 25 ശതമാനം നേടിയിരിക്കണം . പരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്.

upsc-nda-admit-card-soon
Advertisment