യുഎസ്: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, ഡൊണാള്‍ഡ് ട്രംപ് തന്റെ വിവാദ പ്രസംഗത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അരിസോണയില്‍ നടന്ന റിപ്പബ്ലിക്കന്‍ റാലിയില്‍ ട്രംപ് രാജ്യത്തെ വ്യാപകമായ കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ച് ഈപ്രവശ്യം പ്രസംഗിച്ചത്.
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ കള്ളക്കടത്തുകാര്‍ വലിച്ചെറിയുന്ന 'ലോകത്തിന് ഒരു ചവറ്റുകുട്ട' എന്നാണ് യുഎസിനെ വിശേഷിപ്പിച്ചത്. അതിര്‍ത്തികളിലെ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിന് ജോ ബൈഡനെയും കമലാ ഹാരിസിന്റെ സര്‍ക്കാരിനെയും ട്രംപ് പരിഹസിക്കുകയും ചെയ്തു. യുഎസ് വൈസ് പ്രസിഡന്റിന്റെ ബുദ്ധിയെയും അധികാരത്തെയും ചോദ്യം ചെയ്തുകൊണ്ട് വ്യക്തിപരമായി വരെ ആക്ഷേപിച്ചു.
നേരത്തെയും കുടിയേറ്റക്കാരെ ആക്ഷേപിക്കുന്ന രീതിയിലുള്ള ട്രാക്ക് റെക്കോര്‍ഡ് ട്രംപിനുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയെ 'അധിനിവേശ രാജ്യമായി' ചിത്രീകരിച്ചുകൊണ്ട് തന്റെ അവകാശവാദങ്ങളുമായി മുന്നോട്ട് പോകുന്നതിനാല്‍ ഇത്തവണയും വലിയ വ്യത്യസ്തമൊന്നും ഉണ്ടായിട്ടില്ല.
താന്‍ അധികാരത്തില്‍ വന്നാല്‍ ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, തന്റെ പദ്ധതികളും നയങ്ങളും എന്താണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല.