ന്യുനപക്ഷങ്ങളുടെ മതപഠന - വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതരത്വത്തിന്റെ കൊടിയടയാളങ്ങൾ; അവ സംരക്ഷിക്കാൻ മതഭേദമെന്യേ പ്രതിരോധം തീർക്കണം": ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ

ന്യൂനപക്ഷ വിദ്യഭ്യാസ സംവിധാനങ്ങൾക്കെതിരെ  കേന്ദ്ര സർക്കാർ  നടത്തുന്ന  നീക്കത്തിനെതിരെ  ഇന്ത്യയുടെ  മതേതരത്വ പാരമ്പര്യം  നിലനിൽക്കണമെന്ന്  ആഗ്രഹിക്കുന്ന  എല്ലാവരും  മത, ജാതി, ഭാഷാ  വ്യത്യാസമില്ലാതെ  രംഗത്തിറങ്ങണമെന്നും  അദ്ദേഹം  തുടർന്നു.

New Update
rtyujhtretyui

പൊന്നാനി;   കേന്ദ്ര ബാലാവകാശ കമ്മിഷൻ്റെ  മദ്രസകൾക്കെതിരെയുള്ള നീക്കം മൗലികാവകാശ ലംഘനമെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം  കെ എം  മുഹമ്മദ് ഖാസിം  കോയ  പറഞ്ഞു.  ന്യൂനപക്ഷ വിദ്യഭ്യാസ സംവിധാനങ്ങൾക്കെതിരെ  കേന്ദ്ര സർക്കാർ  നടത്തുന്ന  നീക്കത്തിനെതിരെ  ഇന്ത്യയുടെ  മതേതരത്വ പാരമ്പര്യം  നിലനിൽക്കണമെന്ന്  ആഗ്രഹിക്കുന്ന  എല്ലാവരും  മത, ജാതി, ഭാഷാ  വ്യത്യാസമില്ലാതെ  രംഗത്തിറങ്ങണമെന്നും  അദ്ദേഹം  തുടർന്നു.

Advertisment

മുസ്ലിംകളുടെ  പള്ളികൾ  കയ്യടക്കിയും  വഖഫ് സംവിധാനം തകർത്തും  ഇസ്‌ലാം ആശ്ലേഷണത്തെ  അടിസ്ഥാനമില്ലാത്ത  വാദങ്ങൾ കൊണ്ട്  തടഞ്ഞും  അധികാരത്തിലുള്ളവർ രാജ്യത്തെ  മുസ്ലിം  വിഭാഗത്തോട്  നടത്തുന്ന  അന്യായങ്ങളുടെ  തുടർച്ച മാത്രമാണ്  മദ്‌റസകൾക്ക്  എതിരെയുള്ള   നീക്കം.    ഇത്തരക്കാർ സ്വയം  ആരോപിച്ചെടുക്കുന്ന  വർഗീയതയുടെയും   ദേശവിരുദ്ധതയുടെയും  ആരോപണങ്ങൾ  തെളിയിക്കാൻ   അവർക്ക്  ബാധ്യതയുണ്ട്.   

ഇസ്‌ലാം പഠനം  വർഗീയതയാണെങ്കിൽ  ആ മതം തന്നെ  വർഗീയതയുടെ  പര്യായമാണെന്ന്   പരസ്യമായി  പ്രഖ്യാപിക്കാൻ   തയ്യാറുണ്ടോ  എന്ന്  ഖാസിം കോയ  വെല്ലുവിളിച്ചു.   മദ്രസ ഉൾപ്പെടെ  ഏത്  സ്ഥാപനങ്ങൾക്കും  കാലികവും   നിരന്തരവുമായ  നവീകരണം  ആവശ്യമാവുമ്പോൾ  അത്  നടപ്പിലാക്കേണ്ടത്   അവയുടെ  ആത്മാവ്   ഹനിച്ചു കൊണ്ടാവാതെയും   അത്  കൊണ്ടുനടക്കുന്നവർ  തന്നെയായിരിക്കണമെന്നതുമാണ്  ശരിയായ വഴി.    ഗൾഫ് ഉൾപ്പെടെയുള്ള  മുസ്ലിം  രാജ്യങ്ങൾ   ഇതര  മതസ്ഥർക്ക്   കൂടുതൽ  കൂടുതൽ  അംഗീകാരവും സൗകര്യങ്ങളും  ചെയ്തുകൊടുക്കുമ്പോൾ    മതേതരത്വ ഇന്ത്യ  പ്രബല  ന്യൂനപക്ഷമായ  മുസ്ലിംകളുടെ  അവകാശങ്ങളിൽ   കടന്നുകയറ്റം  നടത്തി കൊണ്ടിരിക്കുന്നത്   ലജ്‌ജാകരമാണെന്നും   ഖാസിം കോയ   അഭിപ്രായപ്പെട്ടു.

Advertisment