New Update
/sathyam/media/media_files/TJYFAA9v2JycCNGBg1QN.jpeg)
ആറന്മുള ∙ ഇത്തവണത്തെ ഉത്തൃട്ടാതി ജലോത്സവം കന്നിമാസത്തിലായതിനാൽ പാർഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലെ ആചാരം പാലിക്കുന്നതിനാണ് പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ജലഘോഷയാത്ര നടത്തിയത്.
Advertisment
ആറന്മുളേശ്വരന്റെ പിറന്നാൾ ദിനത്തിൽ അമരത്ത് വർണച്ചാർത്ത് അണിഞ്ഞ് ദേവക്കൊടിയും മുത്തുക്കുടയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിൽ തുഴയെറിഞ്ഞ് പള്ളിയോടത്തിൽ എത്തി ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പള്ളിയോടക്കരകൾ. 21 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ പങ്കെടുത്തു. ആദ്യം ബി ബാച്ചിലെയും തുടർന്ന് എ ബാച്ചിലെയും പള്ളിയോടങ്ങൾ സത്രക്കടവിൽനിന്ന് പരപ്പുഴക്കടവിലേക്കു നീങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us