ഉത്തരാഖണ്ഡിലെ ഹോംസ്റ്റേകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉത്തരാഖണ്ഡ് ടൂറിസം വികസന അതോറിറ്റി പുറത്തിറക്കി. സംസ്ഥാനത്തെ ഹോംസ്റ്റേകള്‍ക്ക് യാതൊരുവിധത്തിലുള്ള പ്ലാറ്റ്ഫോം ഫീസുമില്ലാതെ അവരുടെ ഹോംസ്റ്റേ സൗകര്യങ്ങള്‍ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് uttarastays.com എന്ന പോര്‍ട്ടലിലുള്ളത്.
സംസ്ഥാനത്ത് അയ്യായിരത്തിനടുത്ത് ഹോംസ്റ്റേകളാണുള്ളത്. ഭാവിയില്‍ വെല്‍നെസ് കേന്ദ്രങ്ങളെയും ഇത്തരം ഹോംസ്റ്റേകളുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.
ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് വിനോദസഞ്ചാരം. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇവിടേക്കെത്താറുള്ളത്.