വി-ഗാര്‍ഡ് വരുമാനത്തില്‍ 14.1 ശതമാനം വര്‍ധനവ്; അറ്റാദായത്തില്‍ 7.5 ശതമാനം വളര്‍ച്ച

കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 7.5 ശതമാനം വളര്‍ച്ചയോടെ 63.39  കോടി രൂപയായി.  മുന്‍ വര്‍ഷമിത് 58.95 കോടി രൂപയായിരുന്നു.

New Update
dfghjkljhgfds

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024 -25 സാമ്പത്തിക വര്‍ഷം, സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 1293.99 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനത്തേക്കാള്‍ (1133.75 കോടി രൂപ) 14.1% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 7.5 ശതമാനം വളര്‍ച്ചയോടെ 63.39  കോടി രൂപയായി.  മുന്‍ വര്‍ഷമിത് 58.95 കോടി രൂപയായിരുന്നു.

Advertisment

 

സെപ്തംബര്‍ 30 ന് അവസാനിച്ച കമ്പനിയുടെ 6 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 18 ശതമാനം വളര്‍ച്ചയോടെ 2348.51 കോടി രൂപയില്‍ നിന്ന് 2771.09 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 31.8 ശതമാനം വളര്‍ച്ച നേടി 123.17 കോടി രൂപയില്‍ നിന്ന് 162.36 കോടി രൂപയായി.

Advertisment