വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി

  മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, മനോരമമാക്സ് തുടങ്ങിയവയ്ക്കൊപ്പം സണ്‍ നെക്സ്റ്റും ഇതോടെ ഉപഭോക്താക്കള്‍ക്കു ലഭിക്കും.

New Update
dfghjkljhgfdfghjk

കൊച്ചി: വി മൂവീസ് ആന്‍റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന്‍ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും  മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. 

Advertisment

 

വി മൂവീസ് ആന്‍റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, മനോരമമാക്സ് തുടങ്ങിയവയ്ക്കൊപ്പം സണ്‍ നെക്സ്റ്റും ഇതോടെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ഓരോ ഒടിടികളും പ്രത്യേകമായി വാങ്ങേണ്ട അവസ്ഥയാണ് വി മൂവീസ് ആന്‍റ് ടിവി പ്ലസ് പായ്ക്കിലൂടെ ഒഴിവാക്കപ്പെടുന്നത്.

 

സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ പ്രാദേശിക വിനോദ ഓപ്ഷനുകള്‍ ചേര്‍ത്ത് വി മൂവീസ് ആന്‍റ് ടിവി അനുഭവം മികച്ചതാക്കുന്നു. ഒരു ആപ്പില്‍ ഒരു സബ്സ്ക്രിപ്ഷനിലൂടെ എല്ലാ ഭാഷകളിലും ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

 

Advertisment