ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/UANZRy01lEfDWykonzeI.jpeg)
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സി ല്‍ ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 141 ഒഴിവുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫ്, സിഗ്‌നല്‍ മെയിന്റനന്‍സ് ടീം (വര്‍ക്ക് ഷോപ്പ്), വെറ്ററിനറി സ്റ്റാഫ്, ഇന്‍സ്പെക്ടര്‍ (ലൈബ്രേറിയന്‍) തസ്തികകളിലായാണ് ഒഴിവ്.
പാരാമെഡിക്കല്‍ സ്റ്റാഫ്:
Advertisment
- എസ്.ഐ. (സ്റ്റാഫ് നഴ്സ്): ഒഴിവ്- 14. പ്രായം: 21-30 വയസ്സ്. ശമ്പളം: 35,400- 1,12,400 രൂപ.
- എ.എസ്.ഐ. (ലാബ് ടെക്നീഷ്യന്‍/ ഫിസിയോതെറാപ്പിസ്റ്റ്): ഒഴിവ്- 85 (ലാബ് ടെക്നീഷ്യന്‍- 38, ഫിസിയോതെറാപ്പിസ്റ്റ്- 47). പ്രായം: ലാബ് ടെക്നീഷ്യന്‍ 18-25, ഫിസിയോതെറാപ്പിസ്റ്റിന് 20-27. ശമ്പളം: 29,200- 92,300 രൂപ.
- എസ്.എം.ടി. (വര്‍ക്ക് ഷോപ്പ്):
- എസ്.ഐ. (വെഹിക്കിള്‍ മെക്കാനിക്): ഒഴിവ്-2. പ്രായം: 30 കവിയരുത്. ശമ്പളം: 35,400- 1,12,400 രൂപ,
- കോണ്‍സ്റ്റബിള്‍: ഒഴിവ്- 34 (ഒ.ടി.പി.ആര്‍.- 1, എസ്.കെ.ടി.- 1, ഫിറ്റര്‍- 4, കാര്‍പ്പെന്റര്‍- 2, ഓട്ടോ ഇലക്ട്- 1, വെഹിക്കിള്‍ മെക്കാനിക്- 22, ബി.എസ്.ടി.എസ്.- 2, അപ് ഹോള്‍സ്റ്റര്‍- 1). പ്രായം: 18-25. ശമ്പളം: 21,700- 69,100 രൂപ.
വെറ്ററിനറി സ്റ്റാഫ്
- ഹെഡ് കോണ്‍സ്റ്റബിള്‍: ഒഴിവ്- 4. പ്രായം: 18- 25. ശമ്പളം: 25,500- 81,100 രൂപ.
- കോണ്‍സ്റ്റബിള്‍ (കെന്നല്‍മാന്‍): ഒഴിവ്- 2. പ്രായം: 18- 25. ശമ്പളം: 21,700- 69,100 രൂപ.
- ഇന്‍സ്പെക്ടര്‍ (ലൈബ്രേറിയന്‍): ഒഴിവ്- 2, പ്രായം: 30 കവിയരുത്. ശമ്പളം: 44,900-1,42,400 രൂപ.
യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍https://rectt.bsf.gov.in-ല്‍ പ്രസിദ്ധീകരിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂണ്‍ 16.