/sathyam/media/media_files/umGD1Q1NVJzynnNFhh1T.jpeg)
പാലക്കാട് : ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രവർത്തക യേഗവും, ബസവ ജയന്തി സമാപന സമ്മേളനവും 23.6.24 ന് പാലക്കാട് വടക്കന്തറ ഐശ്വര്യയിൽ വച് നേരിട്ടും ഓൺലൈനായുംനടന്നു. സഭാ പ്രസിഡന്റ് ആർ. രവി മുടപ്പല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ബസവ ജയന്തി സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/x8Np6FPPJlpQlggz24NB.jpeg)
സഭാ ട്രഷർ കുട്ടൻ കണ്ണാടി മുഖ്യാഥിതിയായി. ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്‌മണ്യൻ വല്ലങ്ങി മുഖ്യപ്രഭാഷണം നടത്തി. ബവേശ്വരന്റെ ആശയങ്ങൾ കാലഘട്ടത്തിന് അനിവാര്യമാണെന്നും കേരളത്തിൽ വീരശൈവ സമുദായത്തിന് പ്രത്യേക സംവരണം നടപ്പാക്കാണമെന്നും കെ. ഗോകുൽദാസ് പറഞ്ഞു.
ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയക്ക് വെല്ലുവിളി എന്ന ജി. സുകുമാരൻ നായരുടെ പ്രസ്താവന തിരുത്തണമെന്നും ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ സംവരണം നൽകണമെന്നും, കേരളത്തിൽ ജാതി സെൻസസ്സ് നടപ്പാക്കണമെന്നും, വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ, ഗുരുക്കൾ. ചെട്ടി, ചെട്ടിയാർ ഹിന്ദു ചെട്ടി തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്ര പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സമുദായത്തിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അടുത്ത മാസം പാലക്കാട് വച്ച് ആദരിക്കും. യോഗത്തിൽ രവി. ആർ. കഞ്ചിക്കോട് , കെ. വിനോദ് കണ്ണങ്കര (പത്തനംതിട്ട), മണികണ്ഠൻ സി.വി , കെ. പ്രിയ (തിരുവനന്തപുരം), ഹരികൃഷ്ണൻ (കോഴിക്കോട്) കെ. സത്യൻ കണ്ണകര, സാബു (യുവജന വിഭാഗം) ആർ. സിന്ധുരാജൻ (മഹിളാ സമിതി ) , മണികണ്ണൻ എ.എൻ, മുരുകേശൻ . എ , പ്രദീപ് കുളപ്പുള്ളി എന്നിവർ പ്രസംഗിച്ചു. ടി.ജി സോമൻ തിരുനെല്ലായി നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us