വിലക്കയറ്റത്തിൽ പച്ചക്കറി വിപണി പൊള്ളുന്നു

പച്ചമുളകിന് 40 രൂപയിൽ താഴെയായിരുന്നത് 130 രൂപയായി വർധിച്ചു. കോളിഫ്ലവർ, മുരിങ്ങ, കത്തിരിക്ക എന്നിവയുടെ വിലയും 10 മുതൽ 30 രൂപ വരെ കൂടി. ചാല മാർക്കറ്റിൽ കത്തിരിക്കയുടെ ഇന്നലത്തെ വില 50 രൂപയായിരുന്നു.

New Update
jyttrdftyu

തിരുവനന്തപുരം: മൂന്നാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും 10 മുതൽ 50 രൂപ വരെ കൂടിയതായി വ്യാപാരികൾ.    തക്കാളി, പയർ, വെണ്ട, പാവൽ, മുരിങ്ങ, ബീൻസ്, കോളിഫ്ലവർ, പച്ചമുളക്, ചേന എന്നിവയുടെ വിലയാണ് പ്രധാനമായും കൂടിയത്.  ബീൻസിന് കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപയിൽ താഴെയായിരുന്നു.  ഇന്നല  ചാലയിലെ മൊത്ത വിൽപ്പന കിലോയ്ക്ക് 100–120 രൂപ വരെയായിരുന്നു.

Advertisment

തക്കാളിയുടെ വില 20–25 രൂപയായിരുന്നത് 70 – 80 രൂപയായും, കാപ്സിക്കം 40 ആയിരുന്നത് 75 രൂപയായും ഉയർന്നു. ചേന കിലോയ്ക്ക് 30 രൂപയായിരുന്നത് 80 രൂപയായി. പച്ചമുളകിന് 40 രൂപയിൽ താഴെയായിരുന്നത് 130 രൂപയായി വർധിച്ചു. കോളിഫ്ലവർ, മുരിങ്ങ, കത്തിരിക്ക എന്നിവയുടെ വിലയും 10 മുതൽ 30 രൂപ വരെ കൂടി. ചാല മാർക്കറ്റിൽ കത്തിരിക്കയുടെ ഇന്നലത്തെ വില 50 രൂപയായിരുന്നു.

ഉരുളക്കിഴങ്ങ്, സവാള എന്നിവയ്ക്കും നേരിയ വില വർധനയുണ്ട്. രണ്ടു മാസം മുൻപ് ഇഞ്ചിക്ക് 50 രൂപയായിരുന്നത് 160 രൂപയിലെത്തി. ചെറുനാരങ്ങ വില 120 രൂപയിൽ തുടരുന്നു. ഏത്തയ്ക്ക വില 30 രൂപയിൽ നിന്ന് 60 ലെത്തി.  ഇതര സംസ്ഥാനങ്ങളിൽ മഴ കനത്തതും ഉൽപാദനം കുറഞ്ഞതുമാണ് വില കൂടിയതെന്നാണ് വ്യാപാരികൾ പറയുന്നത്. 

പച്ചക്കറി വില കുതിക്കുമ്പോൾ കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് വിൽപനശാലയിലെ വിലയിൽ ചില ഇനങ്ങൾക്ക് വില കൂടുതലാണ്.  ചില ഇനങ്ങൾക്ക് നേരിയ കുറവുണ്ട്. കത്തിരി കിലോയ്ക്ക് 58 രൂപയും, പച്ചമുളകിന് 140 രൂപയും, ചേനയ്ക്ക് 75 രൂപയും ബീൻസിന് 84 രൂപയും കാരറ്റിന് 75 രൂപയും, തക്കാളിക്ക് 75 രൂപയുമാണ് ഹോർട്ടികോർപ് വിൽപനശാലയിലെ വില. 

vegetable-price-hike
Advertisment