മിക്ക ആളുകളെയും ഭയപ്പെടുത്തുന്ന പോഷകാഹാരത്തിലെ ഒരു വാക്കാണ് കാര്‍ബോഹൈട്രേറ്റ്. എന്നാല്‍ ശരീരത്തിന് ഊർജ്ജ ഉൽപാദനത്തിനും മറ്റും ആവശ്യമായ ഒന്നാണ് കാര്‍ബോഹൈട്രേറ്റ്. ചോറ് ഉള്‍പ്പെടെയുള്ള കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗവുമാണ്. എന്നാല്‍ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീര ഭാരം കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.
ഉരുളക്കിഴങ്ങാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉരുളക്കിഴങ്ങില്‍ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ അധികം കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. കോണ്‍ അഥവാ ചോളം ആണ് ഈ പട്ടികയിലെ രണ്ടാമന്‍. കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഇവയും വണ്ണം കുറയ്ക്കാനുള്ള ശ്രമത്തെ സഹായിക്കില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. എന്നാലും ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിലും കാര്‍ബോ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാലും ഫൈബറും വിറ്റാമിനുകളും മറ്റ് ധാതുക്കളും ഇവയില്‍ ഉണ്ട്. ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്ററൂട്ടിലും ആവശ്യത്തിന് കാര്‍ബോ അടങ്ങിയിട്ടുണ്ട്. മത്തങ്ങയിലും കാര്‍ബോഹൈട്രേറ്റ് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ മത്തങ്ങയുടെ കലോറി കുറവാണ്. ഗ്രീന്‍ പീസില്‍ കാര്‍ബോയും പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അധികം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതല്ല.