Advertisment

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

New Update
rahul mamkoothil

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

Advertisment


സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശന്‍ അനുമതി നിഷേധിച്ചത്. പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ വെള്ളാപ്പള്ളി നടേശനെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ വഴങ്ങിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. 

പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിനുമായി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനോടൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു. മാധ്യമങ്ങളെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയൊണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചത്.

lat

Advertisment