600 കോടി വരുമാനം ലക്ഷ്യമിട്ട് വെരാന്ദ ലേണിങ് സൊല്യൂഷന്‍സ്

പുതിയ വികസന പദ്ധതികള്‍ക്കായി 1000 കോടി രൂപ വരെ കടമെടുക്കാന്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കിയിട്ടുണ്ട്.

New Update
ertyuiop

കൊച്ചി: എജുക്കേഷന്‍ ടെക്നോളജി കമ്പനിയായ വെരാന്ദ ലേണിങ് സൊല്യൂഷന്‍സ് ഈ സാമ്പത്തിക വര്‍ഷം 600 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. പുതിയ വികസന പദ്ധതികള്‍ക്കായി 1000 കോടി രൂപ വരെ കടമെടുക്കാന്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കിയിട്ടുണ്ട്.

Advertisment

 

നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 72.69 ശതമാനം വര്‍ധിച്ച് 118.99 കോടി രൂപയിലെത്തി. 2018ല്‍ സ്ഥാപിച്ച കമ്പനിയുടെ 55 ശതമാനം ഓഹരികളും കല്‍പ്പാത്തി എജിഎസ് ഗ്രൂപ്പിന്റേതാണ്.

 

പുതിയ ഗ്രൂപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസറായി ആദിത്യ മാലികിനെ നിയമിച്ചു. കമ്പനിയുടെ പുതിയ ഡയറക്ടര്‍മാരായി പ്രൊഫ. ജിതേന്ദ്ര കാന്തിലാല്‍ ഷാ, പ്രൊഫ. അശോക് മിശ്ര, എന്‍ അലമേലും എന്നിവരേയും നിയമിച്ചു.

Advertisment