'വേട്ടയ്യൻ' ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഒടിടിയില്‍ എപ്പോഴായിരിക്കും ചിത്രം എത്തുകയെന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വേട്ടയ്യൻ ഒടിടിയില്‍ നവംബര്‍ ഏഴ് മുതല്‍ കാണാനാകുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
drtyuioiuytrertyu

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. തമിഴകത്ത് മാത്രമായി ചിത്രം 200 കോടി ക്ലബിലെത്തിയിരുന്നു.ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചത്. കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്‍ടം നികത്താൻ സാധിക്കുന്ന വൻ കളക്ഷൻ വേട്ടയ്യന് നേടാനാകുന്നില്ല. അതിനാല്‍ രജനികാന്ത് എന്തായാലും നഷ്‍ടപരിഹാരം തങ്ങള്‍ക്ക് നല്‍കണമെന്ന് ലൈക്ക പ്രൊഡക്ഷൻസ് തമിഴ് താരത്തിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Advertisment

ഒടിടിയില്‍ എപ്പോഴായിരിക്കും ചിത്രം എത്തുകയെന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വേട്ടയ്യൻ ഒടിടിയില്‍ നവംബര്‍ ഏഴ് മുതല്‍ കാണാനാകുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധായകൻ ടി ജെ ജ്ഞാനവേലായ ചിത്രത്തില്‍ മലയാളി നടൻ ഫഫദും നിര്‍ണായകമായ കഥാപാത്രമായി ഉണ്ട്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Advertisment