സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ സിനിമയുടെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്.
ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഡബ്ബിംഗ് തുടങ്ങിയിരിക്കുകയാണ് രജനികാന്ത് എന്നാണ് പുതിയ അപ്‍ഡേറ്റ്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി തുടങ്ങിയവരും കഥാപാത്രങ്ങളായുണ്ട്.