ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം 'വേട്ടയന്‍' താമസിക്കാതെ ഒ.ടി.ടിയിലേക്ക്..

നവംബര്‍ ഏഴിന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിങ്. ഒക്ടോബര്‍ 10ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

author-image
മൂവി ഡസ്ക്
New Update
srtykfdsfghjkl

രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച് സ്‌ക്രീനിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വേട്ടയന്‍ താമസിയാതെ ഒ.ടി.ടിയിലേക്ക്. നവംബര്‍ ഏഴിന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിങ്. ഒക്ടോബര്‍ 10ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

Advertisment

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന്‍ റിലീസ് ചെയ്ത് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ 300 കോടിയിലേറെ നേടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ബിഗ് സ്റ്റാറുകളായ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നുവെന്നത് സിനിമയ്ക്ക് ഏറെ മൈലേജ് നല്‍കിയിരുന്നു. അമിതാഭ് ബച്ചന്റെ തമിഴ് എന്‍ട്രി കൂടിയായി വേട്ടയന്‍. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

റിലീസ് ദിനത്തില്‍ 68.4 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. ഒരു തമിഴ് ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഏകദേശം 90 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment