ഇന്ത്യന്‍ മാർക്കറ്റില്‍ 5ജി കുറവ് നികത്താന്‍ വിഐ ശ്രമം

2025 മാർച്ചോടെ 17 സർക്കിളുകളില്‍ വോഡാഫോണ്‍ ഐഡിയ 5ജി സേവനം തുടങ്ങും. ഇതിന്‍റെ ഭാഗമായി മുംബൈയിലും ദില്ലിയിലുമാണ് വിഐ 5ജി ആദ്യം തുടങ്ങുക.

author-image
ടെക് ഡസ്ക്
New Update
7u6ryet

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയർടെല്ലിനാണ് 5ജി സേവനം നിലവിലുള്ളത്. 5ജിയില്ലാത്ത ഏക സ്വകാര്യ കമ്പനി വോഡാഫോണ്‍ ഐഡിയയായിരുന്നു. ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ മാർക്കറ്റില്‍ ഈ കുറവ് നികത്താന്‍ വിഐ ശ്രമം തുടങ്ങി. 2025 മാർച്ചോടെ 17 സർക്കിളുകളില്‍ വോഡാഫോണ്‍ ഐഡിയ 5ജി സേവനം തുടങ്ങും. ഇതിന്‍റെ ഭാഗമായി മുംബൈയിലും ദില്ലിയിലുമാണ് വിഐ 5ജി ആദ്യം തുടങ്ങുക.

Advertisment

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളാണ് വോഡാഫോണ്‍ ഐഡിയ. പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി 24000 കോടി രൂപ അടുത്തിടെ ഇക്വിറ്റിയിലൂടെ വിഐ സ്വരൂപിച്ചിരുന്നു. 2025 ഓടെ 90 ശതമാനം ഇന്ത്യന്‍ ജനങ്ങള്‍ക്കും 4ജി കവറേജ് ഉറപ്പിക്കാനും വിഐ ശ്രമിക്കുമെന്ന് കമ്പനി പറയുന്നു. നിലവില്‍ രാജ്യത്ത് 77 ശതമാനം കവറേജാണ് വിഐക്കുള്ളത്.  

തുകയിലധികവും 5ജി, 4ജി കവറേജ് ഉറപ്പിക്കാനാണ് ഉപയോഗിക്കുക എന്ന് വോഡാഫോണ്‍ ഐഡിയ മുമ്പറിയിച്ചിരുന്നു. സാമ്പത്തിക പരാധീനതകളെ തുടർന്നാണ് വിഐയുടെ 5ജി വ്യാപനം വൈകിയത്. താരിഫ് നിരക്ക് വർധനവിന് പിന്നാലെ ഉപഭോക്താക്കളെ വലിയ തോതില്‍ വിഐക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.

Advertisment