/sathyam/media/media_files/1dFmdLpSMKVAAHlhxS8T.jpeg)
മുംബൈ: അഹമ്മദാബാദിൽ നിന്ന് വിയറ്റ്നാമിലെ ഡാ നാങ്ങിലേക്ക് വിയറ്റ്ജെറ്റ് സർവീസാരംഭിക്കുന്നു. അഹമ്മദാബാദ് - ഹാനോയ് സർവീസ് നിലവിലുണ്ട്. ഒക്ടോബർ 24 ന് ആരംഭിക്കുന്ന അഹമ്മദാബാദ് - ഡാ നാങ് സർവീസ് ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും.
പ്രാദേശിക സമയം പുലർച്ചെ 12.25 ന് അഹമ്മദാബാദിൽ നിന്ന് എല്ലാ വ്യാഴം, ഞായർ ദിവസങ്ങളിൽ പുറപ്പെട്ട് ഡാനാങ്ങിൽ പ്രാദേശിക സമയം രാവിലെ 6.55 ന് എത്തിച്ചേരും. മടക്കയാത്ര ബുധൻ, ശനി ദിവസങ്ങളിലാണ്. പ്രാദേശിക സമയം വൈകീട്ട് 7 .10 ന് ഡാനാങ്ങിൽ നിന്ന്പുറപ്പെട്ട് പ്രാദ്രശിക സമയം രാത്രി 11.25 ന് അഹമ്മദാബാദിലെത്തുന്നതാണ്.
ഈ സർവീസിൻ്റെ ഉദ്ഘാടനം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് പ്രഖ്യാപിക്കുകയുണ്ടായി. സെപ്തംബർ 16 - നകം ബുക്ക് ചെയ്തവർക്ക് ഒരുവശത്തേക്ക് 5,555 രൂപ ( നികുതിക്കും എയർപോർട് ഫീസും ഇതിൽ ഉൾപ്പെടില്ല ) നൽകിയാൽ മതി. ഈ വർഷം ഒക്റ്റോബർ 23 നും അടുത്ത വർഷം മെയ് 22 നും ഇടയിൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
വിയറ്റ്നാമിലെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡാനാങ്ങിലെ എടുത്തു പറയത്തക്ക ആകർഷണങ്ങൾ മൈഖെ ബീച്ച്, ചരിത്രമുറങ്ങുന്ന മാർബിൾ പർവതങ്ങൾ, ഹോയ് ആനിലെ സാംസ്കാരിക പൈതൃകം തുടങ്ങിയവയാണ്. പഴയ ആചാരങ്ങളും ആനുകാലിക രീതികളും സമരസപ്പെട്ടുപോകുന്ന ഡാനാങ് നഗരത്തിലെ രാത്രി ജീവിതം, സവിശേഷ ഭക്ഷണപദാർഥങ്ങൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കാൻ പോന്നവയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us