New Update
/sathyam/media/media_files/ff1WQVpDOvrYABcZ1ucO.webp)
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ ജീപ്പിന്റെ മുൻവശത്ത് ബോണറ്റിനു മുകളിൽ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടി. ആറ്റിങ്ങൽ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പും കേസെടുക്കും.