ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം 'വിശ്വംഭര'യുടെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചര്‍ ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡി.

author-image
മൂവി ഡസ്ക്
New Update
tyuikjhgfrtyuio

ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസര്‍ പുറത്ത്. ദസറ ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ടീസര്‍ റിലീസ്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ഫാന്റസി അഡ്വെഞ്ചര്‍ ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡി.

Advertisment

കാഴ്ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തില്‍ ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ഹീറോയെപ്പോലെ പറക്കുന്ന കുതിരപ്പുറത്ത് എന്‍ട്രി നടത്തുന്ന ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശ്കതിയുടെ സൂചനയും നല്‍കികൊണ്ട്, ഹനുമാന്‍ ഭഗവാന്റെ പ്രതിമയുടെ മുന്നില്‍ ഭീമാകാരമായ ഒരു ഗദയുമായി നില്‍ക്കുന്ന രീതിയിലാണ് ടീസര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്‌സ്, വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണന്‍, അഷിക രംഗനാഥ്, കുനാല്‍ കപൂര്‍, സുര്‍ഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷന്‍ ഡിസൈനര്‍- എ. എസ് പ്രകാശ്, സ്‌റ്റൈലിസ്റ്റ്- സുസ്മിത കൊനിഡെല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.

Advertisment