Advertisment

വിറ്റാമിന്‍ ബി-12ന്‍റെ കുറവ് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം..

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-12 ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന്‍റെ ലക്ഷണങ്ങള്‍ വളരെ പതിയെ മാത്രമേ പ്രകടമാകൂ.

New Update
ert678oiuytrertyui

നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി-12 ആവശ്യമാണ്.ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-12 ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന്‍റെ ലക്ഷണങ്ങള്‍ വളരെ പതിയെ മാത്രമേ പ്രകടമാകൂ. ഈ ആരോഗ്യ പ്രശ്നങ്ങള്‍ വിറ്റാമിന്‍ ബി-12 കുറവ് കൊണ്ടാണെന്ന് അത്ര വേഗം കണ്ടുപിടിക്കാന്‍ കഴിയാറുമില്ല.

Advertisment

കയ്യിലും കാലിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് വിറ്റാമിന്‍ ബി-12 കുറവ് മൂലമാകാം. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വളരെ അനിവാര്യമാണ് വിറ്റാമിന്‍ ബി-12. ഇതിന്‍റെ കുറവ് മൂലം നാഡികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തത് മൂലമാണ് കൈകാലുകളിൽ ഈ തരിപ്പ് അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടുക. 

വളരെ വേഗത്തിലോ സാധാരണ രീതിയിലോ അല്ലാത്ത ഹൃദയമിടിപ്പ് വിറ്റാമിന്‍ ബി-12 കുറവിനെ കാണിക്കുന്നു. വിറ്റാമിന്‍ ബി-12 കുറയുന്നത് രക്തത്തിലെ ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഇത് മൂലം ഹൃദയത്തിന് ഓക്സിജന്‍ പമ്പ് ചെയ്യാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഹൃദയമിടിപ്പ് വേഗത്തിലാകുന്നു.

ചര്‍മ്മം വിളര്‍ച്ചയുള്ളതോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നത് വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലമാകാം. വിറ്റാമിന്‍ ബി-12 കുറയുമ്പോള്‍ വേണ്ടത്ര ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ടാകുന്നു.  ഇടവിട്ട് ഇടവിട്ട് വായ്പ്പുണ്ണ് ഉണ്ടാകുന്നത് വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലമാകാം. മോണയിലോ കവിളിനുള്ളിലോ വേദനയേറിയ അള്‍സറുകള്‍ ഉണ്ടാകാം. വായ്പ്പുണ്ണ് ഉണങ്ങാനുള്ള കാലതാമസവും ഇടക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നതും വിറ്റാമിന്‍ ബി-12 കുറവിനെ സൂചിപ്പിക്കുന്നു.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നത് ഒരു സൂചനയാണ്. വിറ്റാമിന്‍ ബി-12ന്‍റെ കുറവ് മൂലം കോശങ്ങളിലേക്കും അവയവങ്ങളിലേക്കം രക്തത്തിലൂടെ ഓക്സിജന്‍ എത്തുന്നത് കുറയും. ഓക്സിജന്‍ ലെവല്‍ കുറയുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും.  

 

Advertisment