ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/74pFqh6ALnqsAgJ8Y7Kt.jpeg)
വിഴിഞ്ഞം∙ വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്ത് കൊഴിയാള മീനിന്റെ സമൃദ്ധി. കഴിഞ്ഞ ദിവസങ്ങളിൽ കൊഴിയാള മീൻ വലിയ തോതിൽ പെട്ടത്. ചെറു കൊഴിയാള ശേഖരം ഏറെയും വളം നിർമാണത്തിനായി തമിഴ്നാട്ടിലേക്ക് കയറ്റി അയയ്ക്കുകയാണെന്നു തൊഴിലാളികൾ പറഞ്ഞു.
Advertisment
കൊഴിയാളക്കൊപ്പം കടൽമാക്രി എന്നറിയുന്ന ഏവ മത്സ്യവും കരയിലെത്തി. മരപ്പാൻ ക്ലാത്തി(ലെതർ ഫിഷ്), കണവ എന്നിവ കൂടാതെ കൊഞ്ച്, ചൂര, നവര ഉൾപ്പെടെ മത്സ്യ ഇനങ്ങൾ വലിയ അളവിലല്ലാതെയും കിട്ടി.സീസൺ നാളുകളാരംഭിച്ചുവെങ്കിലും കാര്യമായ കോരു കിട്ടിയിരുന്നില്ല.