Advertisment

ഭക്ഷണ ശേഷം നടക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ഇത് ദഹനത്തെ മോശമായി ബാധിക്കാൻ കാരണമാകും കൂടാതെ പൊണ്ണത്തടിയുടെ വർധിക്കും.ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേ​ഗമല്ലാതെ നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
srtyuioiuytresdftyuiortyui

ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേ​ഗമല്ലാതെ നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

Advertisment
  • ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും.

  • പ്രമേഹ രോ​ഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

  • ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

  • എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്.

  • ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.

walk-after-dinner-health-benefits
Advertisment