ദേശീയം: വാർണർ ബ്രദേഴ്‌സ് വസ്തുനിഷ്ഠ, ജീവിതശൈലി വിനോദങ്ങളിൽ മുൻനിരയിലുള്ള ഡിസ്‌കവറി, ഇന്ത്യൻ ഒറിജിനലുകൾക്ക് ശക്തമായ ഊന്നൽ നൽകിക്കൊണ്ട് സ്ട്രീമിംഗ്, ലീനിയർ ചാനലുകൾക്കുള്ള ഉള്ളടക്ക സ്ലേറ്റ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രാദേശിക ഒറിജിനലുകളുടെയും ആഗോള ടൈറ്റിലുകളുടെയും വൈവിധ്യവും വ്യതിരിക്തവുമായ മിശ്രിതത്തിൽ ഊന്നൽകൊടുത്തുകൊണ്ട് ഡിസ്കവറി+ലും ഡിസ്കവറി ചാനൽ, അനിമൽ പ്ലാനറ്റ്, ടി.എൽ.സി., എന്നിവ ഉൾപ്പെടെ അതിന്‍റെ ലീനിയർ ചാനലുകളിലുമുടനീളം പ്രോഗ്രാമിംഗ് ഗണ്യമായി മെച്ചപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു.
ഈ വർഷാവസാനത്തോടെ, ലീനിയർ ചാനലുകളിലും ഡിസ്‌കവറി +ലുമായി വസ്‌തുനിഷ്ഠ, ജീവിതശൈലി ക്ലസ്റ്റർ പ്രേക്ഷകരെ ഇടപഴകാനും ആകർഷിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന നവീനമായ ഉള്ളടക്കം 3,000 മണിക്കൂറിലധികം പ്രക്ഷേപണം ചെയ്തിരിക്കും.
കൂടാതെ, നവീകരിച്ച ഡിതമിഴ് ചാനൽ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമകളും സീരീസുകളും ഉൾപ്പെടെയുള്ള മികച്ച ആഗോള വിനോദ ഉള്ളടക്കം തമിഴ് ഭാഷയിൽ പ്രദർശിപ്പിക്കുകയും, ഡബ്ബ് ചെയ്ത സിനിമകളുടെ ചെന്നെത്താവുന്ന ലക്ഷ്യസ്ഥാനമായി സ്വയം സ്ഥാപിക്കുകയും ചെയ്യും.