വാഷിങ്ടണ്‍ പോസ്റ്റിന് തിരിച്ചടിയായി ഓണ്‍ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്

ബെസോസിന്റെ തീരുമാനം പുറത്തായയതിന് ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൊഴിഞ്ഞുപോക്കില്‍ വലിയ വര്‍ധനയുണ്ടായി.

New Update
washinton post

ടെക്‌സാസ്: അമേരിക്കയിലെ പ്രമുഖ പത്രം വാഷിങ്ടണ്‍ പോസ്റ്റിന് തിരിച്ചടിയായി ഓണ്‍ലൈന്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് ലക്ഷത്തോളം വരിക്കാര്‍ ഡിജിറ്റല്‍ പതിപ്പ് ഉപേക്ഷിച്ചത്. നിരവധി കോളമെഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവരും രാജിവെച്ചിട്ടുമുണ്ട്. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്. 

Advertisment

വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള അംഗീകാരം തടഞ്ഞുവെച്ച പത്രമുടമ ജെഫ് ബെസോസിന്റെ തീരുമാനമാണ് എല്ലാത്തിനും കാരണം. 25 ലക്ഷം ഡിജിറ്റല്‍- പ്രിന്റ് വരിക്കാരാണ് പത്രത്തിനുണ്ടായിരുന്നത്. അതില്‍ എട്ട് ശതമാനത്തോളം പേര്‍ കൊഴിഞ്ഞുപോയി.

ബെസോസിന്റെ തീരുമാനം പുറത്തായയതിന് ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൊഴിഞ്ഞുപോക്കില്‍ വലിയ വര്‍ധനയുണ്ടായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ വ്യാപാര താത്പര്യങ്ങളാണ് ഇത്തരം നിലപാടുകള്‍ക്ക് പിന്നിലെന്ന് വിമര്‍ശനമുണ്ട്. 

Advertisment