കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു; 39 കുടുംബങ്ങളിലെ 131 പേർ ക്യാംപുകളിൽ

പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധിയായിരിക്കും. തുടർച്ചയായി മൂന്നാം ദിവസമാണു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യായനം മുടങ്ങുന്നത്.

New Update
gffffgdfgd

കുട്ടനാട് ∙നീരേറ്റുപുറം, പള്ളാത്തുരുത്തി മേഖലയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ മറ്റു മേഖലയിൽ ജലനിരപ്പ് ഉയർന്നു. നീരേറ്റുപുറത്ത് 5 സെന്റീമീറ്റർ ജലനിരപ്പ് താഴ്ന്നപ്പോൾ കിടങ്ങറ, മങ്കൊമ്പ് ഭാഗങ്ങളിൽ 7 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയർന്നു. തലവടി വില്ലേജിലെ ദുരിതാശ്വാസ ക്യാംപ് ഇന്നലെയും തുടർന്നു. 39 കുടുംബങ്ങളിലെ 131 പേരാണു ക്യാംപിൽ താമസിക്കുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വെള്ളം കയറിയതു പ്രവർത്തനം താളം തെറ്റിച്ചു. ഒരടിയോളം വെള്ളം കയറിയ താഴത്തെ നിലയിൽ നിന്നു ഫയലുകൾ അടക്കം എടുത്തു മുകളിലത്തെ നിലയിലിരുന്നാണു പ്രവർത്തനങ്ങൾ നടത്തിയത്. മുകൾ നിലയിലെ കോൺഫറൻസ് ഹാളിൽ ഇരുന്നാണു ഓഫിസുകൾ പ്രവർത്തിച്ചത്.

Advertisment

ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ ഇന്നും അവധി നൽകിയിട്ടുണ്ട്. പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധിയായിരിക്കും. തുടർച്ചയായി മൂന്നാം ദിവസമാണു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യായനം മുടങ്ങുന്നത്. വെളിയനാട് സ്വതന്ത്രമുക്കു മുതൽ പടിഞ്ഞാറു ഭാഗത്തെ റോഡിൽ വെള്ളം കയറിയതു മൂലം ചങ്ങനാശേരിയിൽ നിന്നു കായൽപ്പുറം, ചതുർഥ്യാകരി ഭാഗങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി വച്ചു. ചങ്ങനാശേരിയിൽ നിന്നു കിടങ്ങറ വഴി വെളിയനാട് സ്വതന്ത്രമുക്ക് വരെയാണു സർവീസ് നടത്തിയത്.

Advertisment