Advertisment

തിരുവനന്തപുരത്തെ 37 സ്ഥലങ്ങളിൽ രണ്ട് ദിവസത്തേക്ക് ജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി

പിറ്റിപി നഗറിലെ ഭൂതല ജലസംഭരണിയിലാണ് വൃത്തിയാക്കൽ ജോലികൾ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക.

New Update
wertyuiopiuytrertyuiooiuyt

തിരുവനന്തപുരം: ഭൂതല ജലസംഭരണിയിൽ വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തെ 37 സ്ഥലങ്ങളിൽ രണ്ട് ദിവസത്തേക്ക് ജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി. പിറ്റിപി നഗറിലെ ഭൂതല ജലസംഭരണിയിലാണ് വൃത്തിയാക്കൽ ജോലികൾ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക.

തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പിറ്റിപി നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്‌റ്റേറ്റ്, സത്യന്‍നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. 

#water-supply-will-cut-off-for-two-days-at-thiruvananthapuram
Advertisment