Advertisment

മഴ ശക്തമായതോടെ കപ്പ വില കുത്തനെ കുറഞ്ഞു

മഴ വീണ്ടും ശക്തമായാൽ കപ്പ വെള്ളക്കെട്ടിൽ നശിച്ചു പോകുമെന്നതിനാൽ ഇതിനു മുൻപേ വിളവെടുത്തു വിൽക്കേണ്ടി വരുന്നതുകൊണ്ട് ഇടനിലക്കാർ വില കുത്തനെ കുറയ്ക്കുകയാണ് എന്നും ആക്ഷേപമുണ്ട്.

New Update
ertyuioiuytrertyu

മൂവാറ്റുപുഴ∙ മഴ ശക്തമായതോടെ കപ്പ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷം മൊത്തവിൽപന വില കിലോഗ്രാമിന് 30 രൂപ മുതൽ 35 വരെ ഉയർന്ന കപ്പയ്ക്ക് ഇപ്പോൾ കർഷകർക്കു ലഭിക്കുന്നത് 10 രൂപ മുതൽ 15 രൂപ വരെ മാത്രം. ചില്ലറ വില 30 രൂപ വരെ ഉണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പകുതി വില പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. മഴ വീണ്ടും ശക്തമായാൽ കപ്പ വെള്ളക്കെട്ടിൽ നശിച്ചു പോകുമെന്നതിനാൽ ഇതിനു മുൻപേ വിളവെടുത്തു വിൽക്കേണ്ടി വരുന്നതുകൊണ്ട് ഇടനിലക്കാർ വില കുത്തനെ കുറയ്ക്കുകയാണ് എന്നും ആക്ഷേപമുണ്ട്.

Advertisment

കർഷകന്റെ അധ്വാനത്തിനും ചെലവഴിച്ച തുകയ്ക്കും ആനുപാതികമായ പ്രതിഫലം കിട്ടണമെങ്കിൽ ഒരു കിലോഗ്രാം കപ്പയ്ക്ക് 20 രൂപ എങ്കിലും ലഭിക്കണം. മിക്ക കർഷകരും ഭൂമി പാട്ടത്തിന് എടുത്താണ് കപ്പക്കൃഷി. പാടത്തും മറ്റുമാണ് കൂടുതൽ കപ്പക്കൃഷി. മഴ ശക്തമായാൽ ഇവിടെ വെള്ളക്കെട്ട് ഉണ്ടാകും.

 വലിയ തോതിൽ കപ്പക്കൃഷി ചെയ്യുന്നവർ കൂലി നൽകി തൊഴിലാളികളെയും നിയോഗിച്ചിരുന്നു. കഴിഞ്ഞവർഷം 600 രൂപ കൂലി ഉണ്ടായിരുന്നത് ഈ വർഷം 700 രൂപയാണ്. കിഴക്കൻ മേഖലയിലെ വാളകം, ആരക്കുഴ, പായിപ്ര, കുന്നത്തുനാട് എന്നിവിടങ്ങളിൽ തരിശു കിടന്ന ഏക്കറുകണക്കിനു പാടങ്ങളിൽ കപ്പക്കൃഷി വ്യാപകമായി ചെയ്തിട്ടുണ്ട്.

waterlogging-tapioca-prices-drop
Advertisment