കേന്ദ്ര സർക്കാർ വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

മറ്റ് മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇപ്പോഴും ദുരന്ത ഭൂമിയിൽ കർമനിരതരായി ഉണ്ട്

author-image
ഇ.എം റഷീദ്
Updated On
New Update
drtyhtyuiuyuiooiuytui

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള കോൺഗ്രസ്‌ - എസ് ആലപ്പുഴ ജില്ലയുടെ വിഹിതം ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഐ. ഷിഹാബുദീൻ കൈമാറുന്നു.

കായംകുളം: പ്രകൃതി ദുരന്തത്തിൻ്റെ ഏറ്റവും വലിയ വേദനയും കണ്ണീരുമാണ് വയനാട്ടിൽ നാം കണ്ടതെന്നും ഇതുവരെയും കാണാത്ത മഹാദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു

Advertisment

ദുരന്തമുഖത്ത് സമയോചിതമായ ഇടപടലുകൾ നടത്തിയ മുഖ്യമന്ത്രിയെയാണ് പിണറായി വിജയനിലൂടെ കേരള ജനത കണ്ടത്. മറ്റ് മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇപ്പോഴും ദുരന്ത ഭൂമിയിൽ കർമനിരതരായി ഉണ്ട് എന്നുള്ളത് കേരളത്തിന്റെ മനസാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി കൂടി വയനാട് സന്ദർശിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. എപ്പോഴും കേരളത്തോട് കാണിക്കുന്ന അവഗണന വയനാടിന്റെ കാര്യത്തിൽ സംഭവിക്കരുതെന്നും ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ്‌-എസ് ആലപ്പുഴ ജില്ലയുടെ വിഹിതം കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ കൈമാറി. എഐസിസി മെമ്പർ സന്തോഷ്‌ ലാൽ സന്നിഹിതനായിരുന്നു.

Advertisment